ഡ്രൈ ഡേയിൽ മദ്യവിൽപന
നടത്തിയ കേസിൽ ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി പുതുപ്പറമ്പിൽ നാസർ പിടിയിലായി.
ഇയാളുടെ പക്കൽനിന്ന് 8 കുപ്പികളിലായി സൂക്ഷിച്ച വിദേശമദ്യം കണ്ടെടുത്തു.
ബവ്റിജസ് ഔട്ട് ലെറ്റിൽനിന്നു കൂടുതൽ അളവിൽ വിദേശമദ്യം വാങ്ങി ചെറിയ കുപ്പികളിലാക്കി വ്യാപകമായി വിൽപന നടത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും തൃക്കൊടിത്താനം പൊലീസും ചേർന്നു നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി.













































































