30 May 2026
Saturday
LATEST NEWS
അതിവേഗ റെയിൽ പദ്ധതി: അഞ്ച് വർഷത്തിനുള്ളിൽ യാത്രക്കാർക്ക് സേവനം ലഭ്യമാക്കാമെന്ന് ഇ. ശ്രീധരൻ... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം... ലഹരിവിരുദ്ധ മാനസികാവസ്ഥ വളർത്തണം- സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ... സംസ്ഥാനത്ത് ജൂൺ 9 മുതൽ ട്രോളിങ് നിരോധനം; 52 ദിവസത്തേക്ക് കടലിൽ ട്രോളർ ബോട്ടുകൾക്ക് വിലക്ക്... വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ എൻഐഎയുടെ വ്യാപക പരിശോധന... പി.എം ആര്‍ഷോയും കെ. വിദ്യയും വിവാഹിതരാകുന്നു... ഉപരാഷ്ട്രപതിയുടെ സന്ദർശനം: മെയ് 31-ന് കോട്ടയത്ത് വൻ ഗതാഗത നിയന്ത്രണം... മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു... കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് മെയ് 30-ന് രണ്ടാം അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി വീണ്ടും പരിഗണിക്കും... സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറായി (സിഇഒ) ഡോ.എ.കൗഷിഗന്‍ നിയമിതനായി... ജനങ്ങൾക്ക് നൽകിയ വാ​ഗ്ദാനങ്ങൾ പൂർണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ... പോസ്റ്റ്‌ പങ്ക് വെച്ചതിനു സസ്പെൻഷൻ... എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിക്ക് പകരം അതിവേഗ റെയിൽ പാത നടപ്പാക്കാൻ യുഡിഎഫ് സർക്കാർ... വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന സമ്മേളനത്തിൽ ചട്ടലംഘനം...

വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ എൻഐഎയുടെ വ്യാപക പരിശോധന

മലപ്പുറം: വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ ദേശീയ അന്വേഷണ ഏജൻസിയായ (എൻഐഎ) വ്യാപക പരിശോധന നടത്തുന്നു. മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.

തിരൂരങ്ങാടിയിൽ ലോറി നിറയെ സ്ഫോടകവസ്തുക്കൾ എത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് മലപ്പുറത്ത് പരിശോധനകൾ നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ ശേഖരിക്കുന്നതിനും തെളിവുകൾ കണ്ടെത്തുന്നതിനുമായാണ് പരിശോധനയെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, കോഴിക്കോട്, കാസർകോട് ജില്ലകളിലും വിവിധ ഇടങ്ങളിൽ ഒരേസമയം പരിശോധന പുരോഗമിക്കുകയാണ്. പരിശോധനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം എൻഐഎ ശക്തമാക്കിയിരിക്കുകയാണെന്നും പരിശോധനകൾക്ക് ശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നുമാണ് സൂചന.

Related Stories

latest news


Most Popular