വാളയാറിൽ കൊല്ലപ്പെട്ട റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
പുലർച്ചെ 2.30 കഴിഞ്ഞാണ് മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോയത്.
മൃതദേഹം നെടുമ്പാശേരി വിമാനതാവളത്തിൽ എത്തിച്ചു. തുടർന്ന് 8.45 ന് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. നേരത്തേ 11 മണിക്ക് കൊണ്ടു പോകാനായിരുന്നു തിരുമാനം.
സർക്കാർ ചെലവിലാണ് മൃതദേഹം കൊണ്ടുപോയത്. റാം നാരായണന്റെ കുടുംബവും ഇതേ വിമാനത്തിൽ നാട്ടിലേക്ക് പോയി.















































































