കൊച്ചി നഗരത്തിൽ എയർ ഹോണുകൾ കൂട്ടത്തോടെ നശിപ്പിച്ച റോഡ് റോളറിന് മോട്ടോർ വാഹന വകുപ്പിൻ്റെ നോട്ടീസ്. ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഇന്നലെ എയർ ഹോണുകൾ നശിപ്പിച്ചത്. ഇതിന് പിന്നാലെ എയർ ഹോൺ പൊളിക്കാൻ ഉപയോഗിച്ച റോഡ് റോളറിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മോട്ടോർ വാഹന വകുപ്പിൻ്റെ ഇടപെടൽ ഉണ്ടായത്. റോഡ് റോളറിൻ്റെ ഉടമയ്ക്ക് ഒരാഴ്ചയ്ക്കകം പൊലൂഷൻ സർട്ടിഫിക്കറ്റ് എടുക്കണമെന്ന് നിർദ്ദേശം നൽകിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.