ഡൽഹി: സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലാ വിസിമാരുടെ നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവർണർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു.
വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നും യുജിസി പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. വിഷയത്തിലെ സുപ്രീം കോടതി ഉത്തരവ് പരിഷ്കരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. വിസിയെ നിയമിക്കുന്നതിനായി സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.
സെര്‍ച്ച് കമ്മിറ്റിയുടെ പട്ടിക ചാൻസിലർക്ക് സമർപ്പിക്കണമെന്നാണ് ഗവർണർ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സെര്‍ച്ച് കമ്മിറ്റിയില്‍ നിലവില്‍, ഗവര്‍ണറുടെ രണ്ട് പ്രതിനിധികള്‍, സര്‍ക്കാരിന്റെ രണ്ട് പ്രതിനിധികള്‍ എന്നിങ്ങനെയാണുള്ളത്. ഇതില്‍ യുജിസി പ്രതിനിധിയെകൂടി ഉള്‍പ്പെടുത്തണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.