കോട്ടയം - വന്ദേഭാരത് എക്സ്പ്രസ്സിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം കേന്ദ്ര റയിൽവെ മന്ത്രാലയത്തോടും സംസ്ഥാന ഗവൺമെന്റിനോടും ആവശ്യപ്പെട്ടു. ശബരിമല തീർത്ഥാടന സമയത്തേ മുഖ്യ ഇടത്താവളവും ലക്ഷക്കണക്കിന് അയ്യപ്പഭക്തർ ആശ്രയിക്കുന്ന കേന്ദ്രം കൂടിയാണ് ചെങ്ങന്നൂർ റെയിവെ സ്റ്റേഷനെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ സെക്രട്ടറി പി പി ശശിധരൻ നായർ , സംസ്ഥാന അഡ്ഹോക്ക് കമ്മറ്റി അംഗം സുരേന്ദ്രൻ കൊടിത്തോട്ടം എന്നിവർ പറഞ്ഞു.












































































