കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന ആരോപണം നിഷേധിച്ച് സൈബി ജോസ്. ബാര്‍ കൗണ്‍സില്‍ ഓഫ് കേരളയ്ക്കാണ് സൈബി ജോസ് മറുപടി നല്‍കിയത്. വിശദീകരണം പരിശോധിക്കാന്‍ ബാര്‍ കൗണ്‍സില്‍ യോഗം ചേരും.തനിക്കെതിരെ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അഭിഭാഷക അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആരോപണത്തിന് പിന്നിലെന്നും സൈബി വിശദീകരണം നല്‍കി. ഗൂഢാലോചനയടക്കമുള്ള കാര്യങ്ങള്‍ ബാര്‍ കൗണ്‍സില്‍ അന്വേഷിക്കണമെന്നും സൈബി ആവശ്യപ്പെട്ടു.

എന്നാല്‍, ആരോപണ വിധേയനായതിനാല്‍ മാത്രം സൈബിക്കെതിരെ നടപടി എടുക്കാന്‍ ബാര്‍ കൗണ്‍സിലിനാകില്ല.ഹൈക്കോടതി അഭിഭാഷകര്‍ തന്നെയാണ് സൈബിക്കെതിരെ പരാതി നല്‍കിയതെങ്കിലും പരാതിക്കാര്‍ തങ്ങളുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.കേസന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ പരാതിക്കാരെ സംബന്ധിച്ച വിവരങ്ങള്‍ അറിയൂ. പരാതിക്കാരുടെ വിശദീകരണം കേട്ട ശേഷമേ ബാര്‍ കൗണ്‍സിലിന് സൈബിക്കെതിരെ നടപടി എടുക്കാനും സാധിക്കൂ. വിശദീകരണം പരിശോധിക്കാന്‍ ബാര്‍കൗണ്‍സില്‍ യോഗം ചേരും.