2012 ഒക്ടോബറിൽ കോന്നി സിഐ ആയിരുന്ന മധു ബാബു മർദ്ദിച്ചെന്നാണ് ആരോപണം. ഡിവൈഎസ്‌പി മധു ബാബുവിനെതിരെ കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം. എസ്എഫ്‌ഐ മുൻ ജില്ലാ പ്രസിഡന്റ് ആണ് കെ ജയകൃഷ്ണൻ. കസ്റ്റഡി മർദ്ദനത്തിൽ 2016 ൽ മധു ബാബുവിനെതിരെ പത്തനംതിട്ട എസ്‌പി റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.