ബലിതര്‍പ്പണത്തിന് എത്തുന്നവരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയാണ് ഒരുക്കങ്ങള്‍. നാളെ പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണം ആരംഭിക്കും. ആകെ 80 ബലിത്തറകളാണ് മണപ്പുറത്തുള്ളത്. ഇതില്‍ പകുതിയിലേറെ ഇതിനോടകം ലേലം ചെയ്തു. ബാക്കിയുള്ളവ പുരോഹിതർ വരുന്ന മുറയ്ക്ക് കൈമാറും. മഹാദേവ ക്ഷേത്രത്തിന്റെ തറയിൽ പ്രകൃതിദത്ത കല്ലുകൾ വിരിക്കലും കുളിക്കടവുകളിൽ ബാരിക്കേഡുകൾ കെട്ടലും ഏറെക്കുറെ പൂർത്തിയായി.
കെഎസ്ആർ ടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്നു മണപ്പുറത്തേക്ക് സ്പെഷൽ ബസ് സർവീസുണ്ടാകും. അന്നദാനവും ഒരുക്കും. അപ്പം, അരവണ എന്നിവ തയാറാക്കുന്ന ജോലികളും ആരംഭിച്ചു. കൂടുതൽ പൊലീസിനെ നിയോഗിക്കുന്നതിനൊപ്പം അഗ്നിരക്ഷാസേനയും സ്കൂബ സംഘവും നീന്തല്‍ വൈദഗ്ദ്യമുള്ള 250 സിവില്‍ ഡിഫന്‍സ് വളന്റിയര്മാരെയും മണപ്പുറത്ത് വിന്യസിച്ചിട്ടുണ്ട്.
〰️〰️〰️〰️〰️〰️〰️
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ *_പ്രാദേശിക വാർത്തകൾ_* ഗ്രൂപ്പിൽ അംഗമാകൂ...
*വാട്ട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്*
https://chat.whatsapp.com/DUWtFKceUms2J48pfoizin
*ടെലിഗ്രാം ഗ്രൂപ്പ് ലിങ്ക്*
https://t.me/pradesikavarthakal