തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് സ്ഥാനം മേഴ്സിക്കുട്ടൻ രാജിവെച്ചു. പ്രസിഡൻ്റിനൊപ്പം സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചിട്ടുണ്ട്. രാജി കായിക മന്ത്രി സ്വീകരിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു.ഷറഫലിയെ പുതിയ പ്രസിഡൻ്റായി പ്രഖ്യാപിച്ചു.കായികമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി തീരുമാനം.
2019ൽ ടിപി ദാസൻ്റെ പിൻഗാമിയായാണ് മേഴ്സിക്കുട്ടൻ സ്പോർട്സ് കൗൺസിലിൻ്റെ തലപ്പത്തെത്തുന്നത്. കായിക താരങ്ങൾക്ക് സർക്കാർ അടിസ്ഥാന സാമ്പത്തിക സൗകര്യങ്ങൾ നൽകുന്നില്ലെന്ന വിമർശനം മേഴ്സിക്കുട്ടൻ നേരത്തെ ഉയർത്തിയിരുന്നു.ഇത് ചൂണ്ടിക്കാട്ടി കായിക മന്ത്രി വി അബ്ദുറഹ്മാനെതിരെ അവർ പരസ്യമായി രംഗത്ത് വന്നതും സർക്കാരിൻ്റെ അതൃപ്തിയ്ക്ക് ഇടയാക്കി.