കോട്ടയം: യുവജനങ്ങളുടെ ജീവിതശൈലിയിലെ മാറ്റങ്ങൾ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കുന്നതിന്റെ ഭാഗമാകാൻ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള സൈക്കോളജി / സോഷ്യൽ വർക്ക് പി.ജി. വിദ്യാർഥികളിൽ നിന്ന് സംസ്ഥാന യുവജന കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ഒക്ടോബർ 25 ന് മുൻപ് യുവജന കമ്മിഷൻ വെബ്‌സൈറ്റിൽ (ksyc.kerala.gov.in) നൽകിയിട്ടുള്ള ഗൂഗിൾ ഫോം മുഖേന അപേക്ഷിക്കണം. ഗൂഗിൾ ഫോം ലിങ്ക് : https://per.in/LKot89
വിശദവിവരങ്ങൾക്ക്: 0471 2308630.