73 വര്‍ഷത്തെ പാരമ്പര്യമുള്ള തോമസ് കപ്പില്‍ പുരുഷ സിംഗിള്‍സിലെ രണ്ട് മത്സരത്തിലും ഡബിള്‍സിലും വിജയിച്ചാണ് ഇന്ത്യ കന്നി കിരീടത്തില്‍ മുത്തമിട്ടത്.
1952ലും 1955ലും 1979ലും സെമിയിലെത്തിയ ഇന്ത്യയുടെ ആദ്യ ഫൈനല്‍ പോരാട്ടമായിരുന്നു ഇത്.
1979ലെ സെമിഫൈനലില്‍ എതിരാളികള്‍ ഇന്തോനേഷ്യയായിരുന്നു.
ലക്ഷ്യ സെന്‍, ഡബിള്‍സ് ജോഡികളായ സാത്വിക്സായിരാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി, കിഡംബി ശ്രീകാന്ത് എന്നിവര്‍ ചരിത്രം രചിച്ചപ്പോള്‍ ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം ഇന്തോനേഷ്യയെ 3-0 ന് തോല്‍പ്പിച്ച് ആദ്യ തോമസ് കപ്പ് സ്വര്‍ണം നേടി.