കോട്ടയം അയ്മനം ഒളശ്ശ വട്ടുകളത്തിൽ മോബിൻ വി എം (36) ആണ് അറസ്റ്റിലായത്.
5.500 ലിറ്റർ വിദേശ മദ്യവും, വില്പനയ്ക്കായി ഉപയോഗിച്ചിരുന്ന സ്കൂട്ടറും പിടികൂടി.
കോട്ടയം എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസറായ ആനന്ദരാജ്. ബി യുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോട്ടയം ഒളശ്ശ പള്ളിക്കവല ജംഗ്ഷനിൽ നിന്നുമാണ് വിദേശ മദ്യവില്പന ലക്ഷ്യമിട്ട് എത്തിയപ്പോൾ ഇയാളെ പിടികൂടിയത്.
ഏറെ നാളുകളായി വ്യാപകമായി മദ്യവില്പന നടത്തി വന്നിരുന്നതിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിലുമായിരുന്നു.
പ്രതിയെ ഏറ്റുമാനൂർ എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. പാർട്ടിയിൽ പ്രിവന്റീവ് ഓഫിസർമാരായ സന്തോഷ്കുമാർ B, ബാലചന്ദ്രൻ.എ. പി, .KN ഡ്രൈവർ അനസ് എന്നിവരും പ്രതിയെ പിടികൂടിയ പരിശോധനയിൽ പങ്കെടുത്തു.