ദേവികുളം ലാക്കാട് എസ്റ്റേറ്റ് സ്വദേശി ഗണേശൻ (46) ആണ് മരിച്ചത്.ഇദ്ദേഹത്തിന് മുൻപ് ചുഴലിരോഗം ഉള്ളതായി പൊലീസ് പറഞ്ഞു.
നവകേരള സദസ്സിൻ്റെ പ്രവേശന കവാടത്തിൽ എത്തിയപ്പോഴായിരുന്നു ഗണേശൻ കുഴഞ്ഞ് വീണത്.ഉടൻ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ.അർജുനൻ-മുനിയമ്മ ദമ്പതികളുടെ മകനാണ്.