വടക്കെ വലിയാണ്ടി സുധീറിന്റെ മകൻആദിദേവ് ,കേക്കണ്ടി സുധീറിന്റെ മകൻ ആദി കൃഷ്ണ എന്നിവരാണ് മരിച്ചത്. മത്സ്യം പിടിക്കാനായി പോയ യുവാക്കളാണ് അപകടത്തിൽ പെട്ടത്. മാഹി കനാലിൽ വൈകീട്ട് ആറ് മണിയോടെയാണ് തോണി മറിഞ്ഞത് . രണ്ട് പേർ കനാലിലെ പായലിൽകുടുങ്ങിമുങ്ങിപ്പോവുകയായിരുന്നു. കനാലിന്റെ വശത്തിലെ കണ്ടൽച്ചെടിയിൽ പിടിച്ചാണ് അഭിമന്യൂ രക്ഷപ്പെട്ടത് . അഭിമന്യൂ നിലവിളിച്ചതിനെ തുടർന്നാണ് നാട്ടുകാർ രക്ഷാപ്രവർത്തനത്തിന്എത്തിയത്. പിന്നീട് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. മൃതദേഹം വടകരയിലെ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.