വയനാട് സുൽത്താൻ ബത്തേരിയിൽ ഇറങ്ങിയ കാട്ടാനയെ മയക്കു വെടി വെച്ച് പിടികൂടാൻ ഉത്തരവ്. ആനയെ പിടികൂടി മുത്തങ്ങയിലേക്ക് മാറ്റാനാണ് നിർദ്ദേശം. ആനയെ മയക്കുവെടി വെച്ച് പിടികൂടണം എന്ന് ആവശ്യപ്പെട്ട് കൗൺസിലർമാർ ഉപരോധ സമരം ആരംഭിച്ചിരുന്നു. വനം വകുപ്പ് ഉത്തരവ് വൈകിപ്പിക്കുകയാണെന്നായിരുന്നു കൗൺസിലർമാരുടെ ആക്ഷേപം. ആന നാട്ടിലിറങ്ങിയതോടെ വയനാട് സുൽത്താൻ ബത്തേരി നഗരസഭയിലെ ചില വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണി മുതൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് ആന ഇറങ്ങിയത്.
