ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ വെസ്റ്റ് ഇൻഡീസിനെതിരായ ടി 20 പരമ്പരയും തൂത്തുവാരി ഓസ്‌ട്രേലിയ. അഞ്ചാം ടി 20 യിൽ മൂന്ന് വിക്കറ്റിന്റെ ജയമാണ് ഓസീസ് നേടിയത്. നേരത്തെ നടന്ന നാല് ടി 20 മത്സരവും ഓസീസ് തന്നെയാണ് ജയിച്ചിരുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും ഓസീസ് നേരത്തെ തൂത്തുവാരിയിരുന്നു. ഇതോടെ പര്യടനത്തില്‍ 8-0ത്തിന്റെ സമ്പൂര്‍ണ ആധിപത്യമാണ് ഓസ്‌ട്രേലിയ സ്ഥാപിച്ചത്.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 19.4 ഓവറില്‍ 170 റണ്‍സിന് എല്ലാവരും പുറത്തായി. ഓസീസ് 17 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്താണ് വിജയിച്ചത്.
18 പന്തില്‍ 32 റണ്‍സെടുത്ത കാമറോണ്‍ ഗ്രീൻ, 12 പന്തില്‍ 30 റണ്‍സെടുത്ത ടിം ഡേവിഡ്, 17 പന്തില്‍ 37 റണ്‍സെടുത്ത മിച്ചല്‍ ഓവന്‍ എന്നിവരുടെ മികവാണ് ഓസീസിന് ജയമൊരുക്കിയത്. ഷിമ്രോണ്‍ ഹെറ്റ്‌മെയറുടെ അർധ സെഞ്ച്വറിയുടെയും ഷര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡിന്റെ 17 പന്തിൽ 35 റണ്‍സിന്റെയും മികവിലാണ് വിൻഡീസ് 170 റൺസ് നേടിയിരുന്നത്.