പിറന്നാൾ ദിനത്തിൽ ലഭിച്ച സ്നേഹം തന്നെ കൂടുതൽ വിനയാന്വിതനാക്കുന്നുവെന്ന് ചലച്ചിത്രതാരം മമ്മൂട്ടി.
ജന്മദിനാശംസകൾക്ക് നന്ദി പറഞ്ഞ് നടൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ആശംസകൾ അറിയിച്ച എല്ലവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞത്.
'ഇന്ന്, പിറന്നാള്‍ ദിനത്തില്‍ ലഭിച്ച സ്നേഹം എന്നെ കീഴടക്കിയിരിക്കുന്നു.
ഒപ്പം വിനയാന്വിതനുമാക്കുന്നു.
എന്നെ വ്യക്തിപരമായി അറിയാവുന്നവർ മുതൽ എന്നെ കണ്ടിട്ടില്ലാത്തവർ വരെ അവരുടെ സ്നേഹം തുല്യ അളവിൽ അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി മുതൽ എണ്ണമറ്റ മറ്റ് നേതാക്കൾ വരെ.
അമിതാഭ് ബച്ചൻ, മോഹൻലാൽ, കമൽ ഹസ്സൻ തുടങ്ങി എണ്ണമറ്റ അഭിനേതാക്കളും സാങ്കേതികവിദഗ്ധരും തുടങ്ങി വ്യവസായ മേഖലകളിലെ ചലച്ചിത്ര വ്യക്തികൾ വരെ.
രാജ്യത്തെമ്പാടുമുള്ള മാധ്യമ പ്രവർത്തകർ,
പ്രസിദ്ധീകരണങ്ങൾ, ചാനലുകൾ, പേജുകൾ.
മിക്കവാറും എല്ലാ പ്രേക്ഷകരും സിനിമാ പ്രേമികളും അവരുടെ സ്വന്തം ആഘോഷങ്ങൾ പങ്കുവയ്ക്കുകയും സ്നേഹം എല്ലാ രൂപത്തിലും അറിയിക്കുകയും ചെയ്തു,
അതാണ് എന്നെ ഏറ്റവും കൂടുതൽ സ്പർശിച്ചത്.
ജന്മദിനം വലിയ രീതിയിൽ ആഘോഷിക്കാൻ സാധാരണയായി മടികാണിക്കുന്ന ആളാണ് ഞാൻ.
പക്ഷേ എനിക്ക് അറിയാവുന്നവരും വ്യക്തിപരമായി അറിയാത്തവരുമായ ആളുകള്‍ എന്നെ സ്വന്തം കുടുംബാംഗത്തെപ്പോലെ കണ്ട് ഈ ദിവസം പ്രത്യേകതയുള്ളതാക്കി.
ഇതാണ് ശരിക്കും ഞാൻ അനുഗ്രഹീതനാണെന്ന് തോന്നിപ്പിക്കുന്നത്.
എന്റെ ആത്മാർത്ഥമായ നന്ദി ഞാൻ താഴ്മയോടെ പങ്കുവെക്കുന്നു.
ഇന്ന് എനിക്ക് ലഭിച്ച എല്ലാ സ്നേഹവും നിങ്ങളിൽ ഓരോരുത്തരിലേക്കും തിരികെ നൽകുകയും ചെയ്യുന്നു.
എനിക്ക് കഴിയുന്നിടത്തോളം കാലം നിങ്ങളെ എല്ലാവരെയും രസിപ്പിക്കുന്നത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നു.' മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.