മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് പുന:സ്ഥാപിച്ച് മെറ്റ. രണ്ട് വർഷത്തേയ്ക്ക് ഏർപ്പെടുത്തിയ സസ്പെൻഷൻ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അക്കൗണ്ട് പുനസ്ഥാപിച്ചത്. ക്യാപിറ്റോളിൽ അക്രമാസക്തമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ പ്രശംസിച്ചതിന് 2021 ജനുവരിയിൽ ഫേസ്ബുക്ക് ട്രംപിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.മെറ്റ ഒരു പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. "നിയമങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പോസ്റ്റുചെയ്യുന്ന സാഹചര്യത്തിൽ, ഉള്ളടക്കം നീക്കം ചെയ്യുകയും ലംഘനത്തിൻ്റെ തീവ്രതയനുസരിച്ച് ഒരു മാസം മുതൽ രണ്ട് വർഷം വരെ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയും ചെയ്യും," മെറ്റാ പറഞ്ഞു.
