തിരുവല്ല: മണിമലയാര്‍ നിറഞ്ഞു കവിഞ്ഞു. കുറ്റൂര്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലെ 1,000 വീടുകളില്‍ വെള്ളം കയറി. എം.സി റോഡില്‍ തിരുമൂലപുരത്തും വെള്ളം കയറിയിട്ടുണ്ട്.
മണിമലയാര്‍, വരട്ടാര്‍ എന്നിവയില്‍ വെള്ളം ഉയര്‍ന്നതോടെയാണ് വീടുകളില്‍ വെള്ളം കയറിയത്.
12,13,14 വാര്‍ഡുകളിലെ വീടുകളിലാണ് രാവിലെയോടെ വെള്ളം ഉയര്‍ന്നത്. കൃഷിയും വെള്ളത്തിനടിയിലായിട്ടുണ്ട്. ഇപ്പോള്‍ മഴ മാറി നില്‍ക്കുന്നുണ്ടെങ്കിലും വെള്ളം ഇറങ്ങിയിട്ടില്ല.
മണിമലയാറിന്റെ കൈവഴികളും നിറഞ്ഞു കവിഞ്ഞു. നല്ലൂര്‍സ്ഥാനം കോളനിയിലെ മുഴുവന്‍ വീടുകളും വെള്ളത്തിലായി.
വീടുകളില്‍ നിന്നും മാറ്റിയ കന്നുകാലികളിലെ പാലത്തിനു മുകളിലാണ് കെട്ടിയിരിക്കുന്നത്. കന്നുകാലികള്‍ക്ക് തീറ്റ കിട്ടുന്നില്ലെന്ന പരാതിയും ഉയര്‍ന്നു.
അതേസമയം കന്നുകാലികള്‍ക്ക് ആവശ്യമായ തീറ്റകള്‍ പഞ്ചായത്ത് തന്നെ നല്‍കുന്നതിന് നടപടിയെടുക്കുമെന്ന് കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ജു പറഞ്ഞു.