21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷവും ഇറാനുമായുള്ള കരാറിലേക്ക് എത്താൻ സാധിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആണവായുധ വിഷയത്തിൽ അമേരിക്ക മുന്നോട്ടുവച്ച നിബന്ധനകൾ ഇറാൻ നിരസിച്ചതോടെയാണ് ചർച്ചകൾ പരാജയപ്പെട്ടത്.
ഇതിനെ തുടർന്ന് അമേരിക്കൻ സംഘം പാകിസ്ഥാൻ വിടുന്നതായും വാൻസ് പറഞ്ഞു. "ഒരു കരാറിലെത്താൻ കഴിഞ്ഞില്ലെന്നത് മോശം വാർത്തയാണ്. എന്നാൽ അത് അമേരിക്കക്കാളും ഇറാനിനാണ് കൂടുതൽ മോശം വാർത്ത," എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"ഞങ്ങളുടെ 'റെഡ് ലൈൻ' എന്താണെന്ന് ഇറാനോട് വ്യക്തമായി അറിയിച്ചിട്ടുണ്ട്. കരാറില്ലാതെ ഞങ്ങൾ അമേരിക്കയിലേക്ക് മടങ്ങുകയാണ്," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആണവായുധ നിയന്ത്രണവുമായി ബന്ധപ്പെട്ട സംഘർഷം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്ന ഈ ചർച്ചകൾ നിർണായക വിഷയങ്ങളിൽ ഏകോപനം സാധ്യമാകാത്തതോടെ ഫലമില്ലാതെ അവസാനിക്കുകയായിരുന്നു.
#ഇറാൻ #അമേരിക്ക #പാകിസ്ഥാൻ #സമാധാനചർച്ചകൾ #അന്തർദേശീയവാർത്ത













































































