തിരു.: മുതിർന്ന മാധ്യമപ്രവർത്തകനും കലാകൗമുദി ബ്യൂറോ ചീഫുമായിരുന്ന എസ്.എൽ. ശ്യാം (54) അന്തരിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ഭൗതികശരീരം വൈകിട്ട് തിരുവനന്തപുരം പ്രസ് ക്ലബിൽ പൊതുദർശനത്തിനു ശേഷം വൈകിട്ട് ആറിന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.
ദീപിക, രാഷ്ട്രദീപിക, മംഗളം, തൃശൂർ എക്സ്പ്രസ്, ബിഗ് ന്യൂസ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലും പ്രവർത്തിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ് മുൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദു (സെക്രട്ടറിയേറ്റ്). മകൻ: മാധവൻ.