മുടങ്ങിയ ക്ഷേമപെന്ഷന് വിതരണം ഡിസംബര്‍ രണ്ടാം വാരം മുതല്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
തിരുവനന്തപുരം: മുടങ്ങിയ ക്ഷേമപെന്ഷന് വിതരണം ഡിസംബര്‍ രണ്ടാം
വാരം മുതല്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.രണ്ടു
മാസത്തെ തുക ഒരുമിച്ച് നല്‍കും. ഇതിനായി 1800 കോടി ധനവകുപ്പ് അനുവദിച്ചു.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഒക്ടോബര്‍, നവംബര്‍ മാസത്തെ പെന്‍ഷനാണ്
മുടങ്ങിയത്. 61 ലക്ഷം
ഗുണഭോക്താക്കളാണ് പെന്ഷന് അര്‍ഹതയുള്ളത്.പെന്ഷന് വിതരണത്തിന് പണം
കണ്ടെത്തുന്നതിനായി 2000 കോടി
കടമെടുക്കാനാണ് തീരുമാനം.