കോട്ടൂർ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തിൽ തുമ്പിക്കൈ കൊണ്ടുള്ള ആനയുടെ അടിയേറ്റ് പാപ്പാൻ മരിച്ചു. തിരുവനന്തപുരം ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആനയുടെ ഒന്നാം പാപ്പാൻ ആണ് വിഷ്ണു.
നെയ്യാർ ഡാം റിസർവെയറിൽ ആനയെ കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് വിഷ്‌ണുവിനെ വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തുകയായിരുന്നു.












































































