കൃഷിമന്ത്രി പി.പ്രസാദിൻ്റെ ഇസ്രയേൽ യാത്ര നിശ്ചയിച്ചത് സിപിഐ അറിയാതെ. പാർട്ടിയോട് ആലോചിക്കാതെ യാത്രയുടെ ഉത്തരവിറങ്ങിയത് സി.പി.ഐ. സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. സി.പി.ഐ. നേതൃത്വം അനുമതി നൽകിയിട്ടില്ലെന്ന് അറിയിച്ചതോടെയാണ് മുഖ്യമന്ത്രി തന്നെ ഇടപെട്ട് യാത്ര വെട്ടിയത്.ഇസ്രയേലിലെ കാർഷികമേഖലയെപ്പറ്റി പഠിക്കുന്നതിനാണ് മന്ത്രി പി പ്രസാദിൻ്റെ നേതൃത്വത്തിലുള്ള യാത്ര നിശ്ചയിച്ചത്. കർഷകരെയും ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും കൂട്ടിയുള്ള യാത്ര ആധുനികവും ചിലവു കുറഞ്ഞതുമായ കൃഷിരീതി പഠിക്കുന്നതിനായിരുന്നു. ഫെബ്രുവരി 12 മുതൽ 19 വരെയാണ് യാത്ര തീരുമാനിച്ചിരുന്നത്. എന്നാൽ ഉത്തരവിറങ്ങുന്നതിന് മുൻപ് പാർട്ടിയെ അറിയിക്കാതിരുന്നത് സിപിഐ സംസ്ഥാന സെക്രട്ടറിയുൾപ്പടെയുള്ള നേതാക്കളുടെ അനിഷ്ഠത്തിടനാക്കി.
