തിരു.: വിലക്കയറ്റ വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ചയ്ക്കിടെ ഭരണ, പ്രതിപക്ഷ ബഹളം. വിലക്കയറ്റത്തില്‍ വിവിധ വകുപ്പുകളുടെ പിടിപ്പുകേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വാക്കൗട്ട് പ്രസംഗം നടത്തുന്നതിനിടെയാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ എഴുന്നേറ്റ് പ്രതിഷേധിച്ചത്.
ഭക്ഷ്യവകുപ്പിന് ആവശ്യത്തിന് ഫണ്ട് ധനവകുപ്പ് അനുവദിക്കുന്നില്ലെന്നും കാര്‍ഷിക സംഭരണത്തിന് ഏല്പിച്ച പണം വകമാറ്റിയെന്ന് ആക്ഷേപമുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വകുപ്പുകള്‍ തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടാകുമ്പോളപരിഹരിക്കേണ്ട മുഖ്യമന്ത്രി ഇടപെടാതെമാറിനില്ക്കുന്നത്ഉചിതമല്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
സപ്ലൈകോയില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന മന്ത്രിയുടെ വാദം തെറ്റാണന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സപ്ലൈകോയില്‍ ആവശ്യത്തിന് സാധനങ്ങളുണ്ടെന്നും സഭ കഴിയുമ്പോള്‍ പ്രതിപക്ഷ നേതാവ് തയ്യാറാണെങ്കില്‍ ഒരുമിച്ച് പോയി പരിശോധിക്കാമെന്നുമാണ് മന്ത്രി അറിയിച്ചത്.