കോട്ടയം: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലേക്കും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയിലേക്കും പാരാ ലീഗല്‍ വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 22 ന് മലങ്കര ക്വാര്‍ട്ടേഴ്‌സിന് സമീപമുള്ള ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ നടക്കും.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലേക്ക് രാവിലെ 10നും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയിലേക്ക് ഉച്ചയ്ക്ക് 12നുമാണ് അഭിമുഖം. താല്പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖ, യോഗ്യതകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം എത്തണം. ഫോണ്‍: 0481-2572422.














































































