പാലക്കാട്: വടക്കഞ്ചേരി ആയക്കാട് കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവർ അബ്ദുൾ ഹക്കീമാണ് മരിച്ചത്. കുട്ടികൾ ഉൾപ്പെടെ മൂന്ന് യാത്രക്കാർ ഓട്ടോറിക്ഷയിലുണ്ടായിരുന്നു. ഇവർക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. ആയക്കാട് സ്കൂളിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. കാട്ടുപന്നി കുറുകേ ചാടിയപ്പോൾ പെട്ടെന്ന് ഡ്രൈവർ ബ്രേക്ക് ചെയ്യുകയും ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു.
