കോട്ടയം:വിഖ്യാത റഷ്യൻ നോവലിസ്റ്റായ ഫിയദോർ ദസ്തയെവ്സ്കിയുടെ ജീവിതം,
എസ് ഹരീഷിന്റെ ആഗസ്റ്റ് 17, പ്രിൻസ് അയ്മനത്തിന്റെ ചാരുമാനം എന്നിവ ആധാരമാക്കി രചിച്ച രംഗാനുകല്പനങ്ങളാണിവ. നാടകങ്ങളുടെ രചിതപാഠത്തോടൊപ്പം
നാടകവിശകലനവും സ്കൂൾ ഓഫ് ലെറ്റേഴ്സിന്‍റെ നാടക പാരമ്പര്യവും ഈ സമാഹാരത്തിൽ ഉൾച്ചേർത്തിരിക്കുന്നു. സാഹിത്യവും നാടകവും തമ്മിലുള്ള മാധ്യമക്കൈമാറ്റം, അനുകല്‌പനത്തിന്റെ ലാവണ്യം/ രാഷ്ട്രീയം, ചിഹ്നാന്തരവിവർത്തനം, ആഖ്യാനതന്ത്രം തുടങ്ങിയ മേഖലകളിലേക്കു കൂടി ശ്രദ്ധ ക്ഷണിക്കുന്ന പുസ്തമാണിത്.
സ്വാഗതം: ഡോ. ജോസ് കെ മാനുവൽ,
അധ്യക്ഷൻ: ഡോ. സജി മാത്യു
പുസ്തകം പ്രകാശനം ചെയ്തത് പ്രശസ്ത നടൻ ശ്രീ കൈലാഷ്
പുസ്തകം ഏറ്റുവാങ്ങിയത് ചിത്രകാരനും നാടക പ്രവർത്തകനുമായ പി. എം. യേശുദാസ്.
മാധ്യമപ്രവർത്തകൻ സി എൽ തോമസ്, കഥാകാരൻ പ്രിൻസ് അയ്മനം, ഡോ. കെ എൻ കൃഷ്ണൻ , കെസിബിസി മീഡിയ കമ്മീഷൻ അധ്യക്ഷൻ ഫാദർ സിബു ഇരുമ്പനയ്ക്കൽ, മലയാളം ഐക്യവേദി കൺവീനർ ടോം മാത്യു. ഡോ. ഹരികുമാർ ചങ്ങമ്പുഴ പുസ്തകം പരിചയപ്പെടുത്തി. പ്രകാശനത്തെ തുടർന്ന് പ്രശസ്ത നടൻ മധുവിനെ മുൻനിർത്തി സംവിധായകനും ഛായാഗ്രഹനുമായ പി ചന്ദ്രകുമാർ പ്രഭാഷണം നടത്തി. ജോളി ജോസഫ് ചലച്ചിത്ര നിർമ്മാതാവ് (ഡയറക്ടർ NSFS )നന്ദി രേഖപ്പെടുത്തി.