ഇടുക്കി: ചിന്നക്കനാലിലെ ഒറ്റയാൻ അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവിട്ടതിൻ്റെ പശ്ചാത്തലത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേരും. കാട്ടാനയെ വെടിവയ്ക്കുന്നതിനു മുന്നോടിയായിയുള്ള ഒരുക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് ഓൺലൈൻ ആയാണ് യോഗം ചേരുന്നത്. മൂന്നാർ ഡി.എഫ്.ഒ ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ചീഫ് വെറ്റിനറി സർജൻ ഡോക്ടർ അരുൺ സക്കറിയ തുടങ്ങിയവർ പങ്കെടുക്കും.

കഴിഞ്ഞ ദിവസമാണ് ചിന്നക്കനാൽ,
ശാന്തൻപാറ മേഖലയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന ഒറ്റയാനെ മയക്കുവെടിവച്ച്
പിടികൂടുന്നതിന് അനുമതി ലഭിച്ചത്. കാട്ടാനയെ കണ്ടെത്തി മയക്കുവെടി വച്ച് പിടികൂടി
റേഡിയോ കോളർ ധരിപ്പിച്ച് ഉൾക്കാട്ടിൽ തുറന്നുവിടുകയോ അല്ലെങ്കിൽ
കൂട്ടിലടയ്ക്കുന്നതിനോ ആണ് അനുമതി നൽകിയിട്ടുള്ളത്.