ന്യൂഡൽഹി: കേരളത്തില്‍ നിന്ന് സുരേഷ് ഗോപി, ഇ. ശ്രീധരൻ തുടങ്ങിയവരുടെ പേരുകള്‍ നേതൃത്വം ചര്‍ച്ച ചെയ്തുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. പല സംസ്ഥാനങ്ങളിലെയും അദ്ധ്യക്ഷന്മാരെ മാറ്റുന്നത് ഉള്‍പ്പെടെ പാര്‍ട്ടിയിലും അഴിച്ചുപണിയുണ്ടാകും.
ഡൽഹിയിലെ ജി20 യോഗവേദിയിലെ കണ്‍വെൻഷൻ സെന്ററിലാണ് മന്ത്രിസഭ ചേരുക. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ അടക്കമുള്ളവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ജൂലൈ പകുതിയോടെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനവും ചേരുകയാണ്. നിര്‍ണ്ണായക നിയമസഭാ തിരഞ്ഞെടുപ്പുകളും അടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ മന്ത്രിസഭ പുന:സംഘടന വൈകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഘടക കക്ഷികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനുള്ള സാധ്യതയുമുണ്ട്.















































































