ഇന്ത്യൻ റെയിൽവേയിൽ ജീവനക്കാർക്കിടയിൽ നടന്ന ട്രേഡ് യൂണിയൻ അംഗീകാരത്തിനുള്ള ഹിതപരിശോധനയിൽ സതേൺ റെയിൽവേയിൽ സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്തി അംഗീകാരം നേടി.
ഡിസംബർ 4, 5, 6 തീയതികളിൽ നടന്ന ഹിതപരിശോധനയിൽ എസ്.ആർ.എം.യു ഉൾപ്പെടെ 5 യൂണിയനുകളാണ് മൽസരിച്ചത്. മൊത്തം ജീവനക്കാരുടെ 30% വോട്ടുകൾ നേടുന്ന യൂണിയനുകൾക്കാണ് അംഗീകാരം ലഭിക്കുന്നത്. ഇന്നലെ നടന്ന വോട്ടെണ്ണലിൽ 30 ശതമാനത്തിലേറെ വോട്ടുകൾ നേടി ഒന്നാമതെത്തിയ എസ്.ആർ.എം.യുവും തൊട്ടു പുറകിലെത്തിയ ഡി.ഇ.ആർ.യുവുമാണ് അംഗീകാരം നേടിയെടുത്തത്.
ഇന്ത്യൻ റെയിൽവേയിൽ എസ്.ആർ.എം.യൂ അഫീലിയേറ്റ് ചെയ്തിട്ടുള്ള ആൾ ഇന്ത്യാ റെയിൽവേ മെൻസ് ഫെഡറേഷനും റെയിൽവേ ബോർഡ് തലത്തിൽ അംഗീകാരം നേടി.