കോട്ടയം: കോടിമത പാലത്തിൻ്റെ അപ്രോച്ച് റോഡിൽ നിന്നും ലോറി താഴ്ചയിലേക്ക് മറിഞ്ഞു. പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം.തമിഴ്നാട്ടിൽ നിന്നും മെഡിക്കൽ ഗ്യാസുമായി കൊച്ചിയിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ഫയർഫോഴ്സ് എത്തി ലോറി ഉയർത്തി. ആർക്കും കാര്യമായ പരിക്കില്ല.
