പത്മകുമാറിൻ്റെ സെക്രട്ടറി അടക്കമുള്ളവരെ വിളിച്ചുവരുത്തി വിവരങ്ങൾ തേടി.
മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം ബോർഡ് പ്രസിഡൻ്റുമായിരുന്ന എൻ. വാസുവിനെ ചൊവ്വാഴ്‌ച അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തിരുന്നു.
വാസു ഇപ്പോൾ റിമാൻഡിലാണ്. പത്മകുമാർ പ്രസിഡന്റായിരുന്ന കാലത്ത് വാസു ദേവസ്വം ബോർഡിൽ പ്രധാന പദവി വഹിച്ചിരുന്നു.
സ്വർണക്കൊള്ളയിൽ വാസുവിന് പങ്കുണ്ടെന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഒരു കേസിൽ വാസുവിനെ അറസ്റ്റ് ചെയ്‌തത്. ദേവസ്വം ബോർഡ് ജീവനക്കാരായിരു ന്ന മുരാരി ബാബു, സുധീഷ്‌കുമാർ എന്നിവരെ അറസ്റ്റ് ചെയ്‌തതിൽ നിന്നു ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് വാസുവിനെ അറസ്റ്റ് ചെയ്തത്.














































































