കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീപിടുത്തം മൂലമുണ്ടായ പുക മൂലം കൊച്ചി നിവാസികൾ ദുരിതത്തിൽ. വൈറ്റില, തേവര, കുണ്ടന്നൂർ, പനമ്പള്ളി നഗർ പ്രദേശങ്ങളിലെല്ലാം പുക നിറഞ്ഞിരിക്കുകയാണ്. കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിലെ തീ അണയ്ക്കാൻ സാധിച്ചിട്ടില്ല. രണ്ടുദിവസം പിന്നിടുമ്പോഴും കൊച്ചി നഗരത്തിൽ പല ഇടങ്ങളിലും പുകയും രൂക്ഷ ഗന്ധവും തുടരുകയാണ്. ഇന്നലെ രാത്രിയും തീ ആളിപടരുന്ന സാഹചര്യം ഉണ്ടായി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾക്കുമായി കോർപ്പറേഷൻ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.













































































