കോട്ടയം ഈരയിൽക്കടവ് മന്നം സെന്ററിനു സമീപം എൻ ഡി എ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ബി ജെ പി സംസ്ഥാന സമിതി അംഗം അഡ്വ. നാരായണൻ നമ്പൂതിരി നിർവ്വഹിച്ചു.

ബി ജെ പി വാർഡ് പ്രസിഡന്റ് ശ്രീ കെ എൻ മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാഷണൽ പീപ്പിൾസ് പാർട്ടി സംസ്ഥാന നിർവ്വഹണ സമിതി അംഗവും കോട്ടയം ജില്ലാ പ്രസിഡന്റുമായ അഡ്വ. സന്തോഷ് കണ്ടഞ്ചിറ മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭ 16,18,19,20 എന്നീ വാർഡുകളിലെ സ്റ്റാനാർഥികളായ ശ്രീമതി ജെസ്സി സുനിൽ, ബി ജെ പി സംസ്ഥാന സമിതി അംഗം ശ്രീമതി റീബാ വർക്കി, മേഖല ഉപാധ്യക്ഷൻ ശ്രീ ടി എൻ ഹരി കുമാർ, ശ്രീ അജയ് ജോസഫ് കൊണ്ടോടി എന്നിവരെ അഡ്വ. നാരായണൻ നമ്പൂതിരിയും, അഡ്വ. സന്തോഷ് കണ്ടഞ്ചിറയും ചേർന്ന് സ്വീകരിച്ചു.
പ്രൊഫ. വർക്കി മാത്യു കൃതജ്ഞത അർപ്പിച്ചു.













































































