തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിയിൽ നിന്നാണ് അൻവർ ചുമതലയേറ്റത്.
ഡിഎംകെ പ്രവേശനം പാളിയതിന് പിന്നാലെയാണ് പി.വി അൻവർ തൃണമൂൽ കോൺഗ്രസിൽ എത്തിയത്. അൻവറിൻ്റെ പ്രവേശനം സ്ഥിരീകരിച്ച് തൃണമൂൽ കോൺഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അൻവറിനെ സ്വാഗതം ചെയ്‌ത് അഭിഷേക് ബാനർജിയും ട്വീറ്റ് ചെയ്തു.
പൊതുപ്രവർത്തത്തിനായുള്ള പി.വി അൻവറിന്റെ അർപ്പണവും ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടവും തങ്ങളുടെ ലക്ഷ്യത്തോട് ചേർന്നുനിൽക്കുന്നതെന്ന് അഭിഷേക് ബാനർജി ട്വിറ്ററിൽ കുറിച്ചു.
പി.വി അൻവർ കഴിഞ്ഞ ദിവസം പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെയും പി കെ.കുഞ്ഞാലിക്കുട്ടിയെയും സന്ദർശിച്ചിരുന്നു. അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്ന വിഷയത്തിൽ കോൺഗ്രസ് എടുക്കുന്ന ഏത് തീരുമാനത്തിനുമൊപ്പവും നിൽക്കുമെന്ന് മുസ്ലീം ലീഗ് അറിയിച്ചിരുന്നു.