തിരുവനന്തപുരം;നിരവധിയാത്രക്കാരുമായി തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി.
പറന്നുയർന്നതിന് ശേഷം യന്ത്രത്തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്.
യാത്രക്കാർ സുരക്ഷിതരാണെന്ന്അധികൃതർഅറിയിച്ചു. വിമാനത്താവളത്തിൽ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വിമാനത്താവളത്തിൽ നിരവധി അഗ്നിശമന സേന അംഗങ്ങളും ആംബുലൻസുകളുംതയാറക്കിനിർത്തിയിരുന്നു.ഒഴിവായത് വൻ ദുരന്തമാണെന്ന് വ്യോമയാനവൃത്തങ്ങൾപറഞ്ഞു.യാത്രക്കാരെല്ലാം സുരക്ഷിതരാണ്.