തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് (UDF) പരാജയപ്പെടുകയാണെങ്കിൽ താൻ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. അധികാരത്തിനായി പിടിച്ചുനിൽക്കുന്ന രാഷ്ട്രീയത്തിലല്ല താൻ വിശ്വസിക്കുന്നതെന്നും ജനവിധിയെ മാനിക്കാനാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ വിശ്വാസമാണ് രാഷ്ട്രീയ പ്രവർത്തകന്റെ ശക്തിയെന്നും, ആ വിശ്വാസം നഷ്ടപ്പെടുന്നുവെന്ന് തെളിയുന്ന സാഹചര്യത്തിൽ അധികാരത്തിനായി കടിച്ചുതൂങ്ങി നിൽക്കാൻ തനിക്ക് താൽപ്പര്യമില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. യുഡിഎഫ് ജനവിശ്വാസം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, വികസനവും ഭരണപരമായ പരാജയങ്ങളും ചൂണ്ടിക്കാട്ടി എൽഡിഎഫ് സർക്കാരിനെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.
രാഷ്ട്രീയം ഒരു സേവനമാണെന്നും, അത് ജനങ്ങൾ അംഗീകരിക്കാത്ത പക്ഷം പിന്മാറുന്നതാണ് ശരിയായ സമീപനമെന്നും സതീശൻ പറഞ്ഞു.














































































