ഇന്ന് രാവിലെ കോഴിക്കോട് ബേപ്പൂർ മണ്ഡലത്തില്‍ നടന്ന വമ്പിച്ച റോഡ് ഷോയോടെയാണ് അദ്ദേഹം പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. എൻഡിഎ സ്ഥാനാർത്ഥി അഡ്വ. കെ.പി. പ്രകാശ് ബാബുവിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ ആയിരക്കണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്.
ബേപ്പൂരിലെ പരിപാടികള്‍ക്ക് ശേഷം അമിത് ഷാ ഇന്ന് വൈകിട്ട് 4 ന് കുന്നത്തുനാട് മണ്ഡലത്തിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. വൈകിട്ട് കാട്ടാക്കടയില്‍ എൻഡിഎ സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസിന്റെ പ്രചാരണ സമ്മേളനത്തില്‍ സംസാരിക്കും.
രാത്രി തിരുവനന്തപുരം ഹയാസിന്ത് ഹോട്ടലില്‍ നടക്കുന്ന പ്രവാസി പ്രവർത്തക സംഗമത്തില്‍ അദ്ദേഹം മുഖ്യാതിഥിയാകും.
നാളെ രാവിലെ 11 മണിക്ക് ആലപ്പുഴയിലെ ഹരിപ്പാട് മണ്ഡലത്തില്‍ എൻഡിഎ സ്ഥാനാർത്ഥി സന്ദീപ് വചസ്പതിക്കായി അമിത് ഷാ റോഡ് ഷോ നടത്തും. ഗാന്ധി സ്ക്വയർ മുതല്‍ മാതാ ജംഗ്ഷൻ വരെയാണ് ഈ പരിപാടി നിശ്ചയിച്ചിരിക്കുന്നത്.













































































