വയനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യം നല്‍കി കൂട്ട ബലാത്സംഗം ചെയ്തു. വയനാട് മാനന്തവാടി, തലപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ് സംഭവം നടന്നത്. രണ്ട് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തിയത്. 16-കാരിയാണ് പീഡനത്തിന് ഇരയായത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ ആണ് പീഡന വിവരം വെളിപ്പെടുത്തിയത്. മാനന്തവാടി സ്വദേശികളായ ആഷിഖ്, ജയരാജ് എന്നിവരാണ് പ്രതികൾ. ഇരുവരെയും മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു.