അമിത് ഷാ കേരളത്തിലെ ജനങ്ങളെയാണ് അപമാനിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ്.പ്രസ്താവന തിരുത്തി അദ്ദേഹം മാപ്പ് പറയണമെന്നും മന്ത്രി. കേരളത്തിലെ ജനത്തെ വ്യക്തിഹത്യ നടത്തിയിട്ടും യുഡിഎഫ് മൗനം പാലിക്കുകയാണ്.കേരള ജനതക്ക് അപഹാസ്യമാവുന്ന നിലപാടിന് ചൂട്ട് കത്തിക്കുന്ന നിലപാടാണ് കുഞ്ഞാലിക്കുട്ടി ഉൾപ്പടെ ഉള്ള യു ഡി എഫ് എടുക്കുന്ന നിലപാട് എന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.
