ഏകീകൃത സിവിൽകോഡിനെതിരായ സി പി എം സെമിനാറിൽ തന്നെയും ക്ഷണിച്ചിരുന്നെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.തിരക്ക് ആയതിനാൽ തനിക്ക് പങ്കെടുക്കാൻ കഴിയില്ല. അതുകൊണ്ടാണ് പ്രതിനിധിയെ അയച്ചത്.
അരയക്കണ്ടി സന്തോഷ് സെമിനാറിൽ പങ്കെടുക്കുന്നത് എസ് എൻ ഡി പി പ്രതിനിധിയായാണ്.സെമിനാറിന്പോകുന്നതിൽ പ്രശ്നമില്ല, സെമിനാറിൽ എന്ത് പറയുന്നു എന്നതാണ് പ്രധാനം.
ബില്ലിന്റെ കരട് വരുന്നതിന് മുൻപ് തമ്മിലടിക്കേണ്ടതുണ്ടോ എന്നും വെള്ളാപ്പള്ളി നടേശൻ.