സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധിയാകില്ല. ഇതിനുള്ള നിർദേശം ഉപേക്ഷിക്കാൻ സർക്കാരിൽ ധാരണയായി. ചീഫ് സെക്രട്ടറി അവധിക്കാര്യത്തിൽ സംഘടനകളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമെടുക്കാനായി ഫയൽ മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. എൻ.ജി.ഒ യൂണിയനും, സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനും നിർദേശത്തെ എതിർത്തിരുന്നു.നാലാം ശനിയാഴ്ച അവധിയാക്കുന്നതിൽ സംഘടനകളുമായാണ് ചീഫ്സെക്രട്ടറി ആദ്യം ചർച്ച നടത്തിയത്.

എന്നാൽ
സർക്കാർ മുന്നോട്ടുവെച്ച
വ്യവസ്ഥകളിലൊന്നും
തീരുമാനമായിരുന്നില്ല. നാലാം ശനിയാഴ്ച അവധിയാക്കേണ്ടെന്നായിരുന്നു
സിപിഎം അനുകൂല സംഘടനായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷനും എൻ.ജി.ഒ യൂണിയനും
നിലപാടെടുത്തത്. ഇതോടെ തീരുമാനം സർക്കാരെടുക്കട്ടെയെന്നു ചൂണ്ടിക്കാട്ടി ചീഫ്
സെക്രട്ടറി ഫയൽ മുഖ്യമന്ത്രിക്ക് കൈമാറി. എന്നാൽ സർക്കാരിനും അവധിയാക്കുന്നതിനോട്
താല്പര്യമില്ല.