വൈത്തിരി: വയനാട് വൈത്തിരിയില്‍ വിദ്യാര്‍ഥിയെ കെട്ടിടത്തില്‍നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നരിക്കുനി സ്വദേശി റിഷാദ് റബീലിനെയാണ് പഴയ വൈത്തിരിയിലെ കെട്ടിടത്തിന് സമീപം രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ചയാണ് റിഷാദ് സുഹൃത്തുക്കള്‍ക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോയത്.