കോട്ടയം: വൈക്കം തോട്ടകത്ത് ജപ്തിക്കായി സ്ഥലം അളന്നതിന് പിന്നാലെ ഗൃഹനാഥൻ തൂങ്ങിമരിച്ചു. തോട്ടകം സ്വദേശി കാർത്തികേയനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2014 ലാണ് തോട്ടകം സർവീസ് സഹകരണ ബാങ്കിൽ നിന്ന് കാർത്തികേയൻ 7 ലക്ഷം രൂപ വായ്പയെടുത്തത്. പിന്നീട് ഇത് പുതുക്കി വീണ്ടും വായ്പ എടുത്തു. തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്കിൽ നിന്ന് നോട്ടീസുകൾ എത്തി തുടങ്ങിയത്. ഒടുവിൽ ജപ്തി നടപടിക്ക് മുൻപായി സ്ഥലം അളക്കുന്നതിനായി ബാങ്ക് ഉദ്യോഗസ്ഥർ ഉച്ചയോടെ കാർത്തികേയൻ്റെ വീട്ടിലെത്തി. നടപടികൾ പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങിയതിന് മണിക്കൂറുകൾക്കു ശേഷമാണ് കാർത്തികേയൻ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് കുടുംബം പറയുന്നത്.
