രാജ്കോട്ട്: അഹമ്മദാബാദിലെ പൊലീസ് ഹെഡ്ക്വാര്‍ട്ടേസില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അഹമ്മദാബാദിലെ പൊലീസ് ഹെഡ്ക്വാര്‍ട്ടേസിലെ ജീവനക്കാരിയായ റിങ്കല്‍ ഹസ്മുഖ് വന്‍സാരയാണ്(32) കൊല്ലപ്പെട്ടത്. മൃതദേഹം നഗ്നമായ നിലയില്‍ ഗാന്ധി നഗറിലെ 24സെക്ടറിലെ സ്റ്റാഫ് ക്വാര്‍ട്ടേസിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് റിങ്കലിന്റെ കാമുകനും നാലു വയസ്സുള്ള കുഞ്ഞിന്റെ പിതാവുമായ മോഹന്‍ നാഗ്ജി പര്‍ഗിയെ പോലീസ് അറസ്റ്റുചെയ്തു.
മരിച്ച റിങ്കലും അറസ്റ്റിലായ മോഹനും കോളേജ് കാലം മുതല്‍ പ്രണയത്തിലായിരുന്നു. എന്നാല്‍, 2005-ല്‍ മോഹന്‍ മറ്റൊരു സ്ത്രിയെ വിവാഹം ചെയ്തു. വിവാഹം ശേഷവും റിങ്കലുമായുള്ള ബന്ധം തുടര്‍ന്നു. സെപ്റ്റംബര്‍ 29-ന് തന്നെ വിവാഹം കഴിക്കണമെന്ന് റിങ്കല്‍ സമ്മര്‍ദ്ദം ചെലുത്തുകയും മോഹന്‍ ഈ ആവശ്യം നിരസിക്കുകയുമായിരുന്നു. ഇത് ഇരുവരും തമ്മില്‍ തര്‍ക്കത്തിനിടയായി. തര്‍ക്കത്തിനൊടുവില്‍ തുണി കൊണ്ട് റിങ്കലിനെ കൊല്ലുകയായിരുന്നു. ഇരുവരും തമ്മിലുള്ള ഫോണ്‍കോള്‍ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണമാണ് മോഹനിലേക്ക് കേസ് എത്തിച്ചത്.
റിങ്കലിന്റെ ഫോണിലേക്ക് വന്ന അവസാന കോളില്‍ ഒന്ന് മോഹന്റെതായിരുന്നു. റിങ്കല്‍ സഹോദരനുമൊപ്പം ഗാന്ധി നഗറിലെ സ്റ്റാഫ് ക്വാര്‍ട്ടേസിലാണ് താമസിച്ചിരുന്നത് . സെപ്റ്റംബര്‍ 29-ന് സഹോദരനും ഭാര്യയും നാട്ടിലേക്ക് പോയ സമയത്താണ് മോഹന്‍ ക്വാര്‍ട്ടേസിലേക്ക് എത്തുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതും. തുടര്‍ന്ന് തര്‍ക്കം കൊലപാതകത്തിലേക്കും നയിച്ചു. അറസ്റ്റിലായ മോഹനനെതിരെ കൊലപാതക കുറ്റങ്ങളടക്കം ചുമത്തിയാണ് കേസെടുത്തത്.