പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 5നാണ് നട തുറക്കുന്നത്. ദർശനത്തിനായി നാളെ 32,281 തീർത്ഥാടകരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്. ശനിയാഴ്ച ഏകദേശം 80,000 തീർത്ഥാടകരും ബുക്ക് ചെയ്തിട്ടുണ്ട്. മണ്ഡലകാലത്ത് 41 ദിവസങ്ങളിലായി 30 ലക്ഷത്തിലധികം ഭക്തരാണ് ദർശനം നടത്തിയത്. 2023 ജനുവരി 14നാണ് മകരവിളക്ക്.
