ഒരു വർഷക്കാലമായി ഒരു ബസ്സിലെ സ്ഥിരം യാത്രക്കാർയാത്രാ വാർഷിക ദിനത്തിൽ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു.വെഞ്ഞാറമൂട്കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബോണ്ട് സർവ്വീസ് 3 ലെ യാത്രക്കാരാണ് യാത്രയുടെ ഒന്നാം വാർഷികദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചത്. രാവിലെ വെഞ്ഞാറമൂട് ഡിപ്പോയിൽ യാത്രക്കാരായ മിനിഗോപനും , ഗായത്രി ചേർന്ന് കെ.എസ്.ആർ. ടി.സി ഉദ്യോഗസ്ഥൻ ഗോപന്റെ സാനിദ്ധ്യത്തിൽ കേക്ക് മുറിച്ച്പരിപാടിക്കൾക്ക് തുടക്കം കുറിച്ചു.
ഉച്ചയ്ക്ക് കനക്കുന്നിൽ ഉച്ചഭക്ഷണവും സൗഹൃദ സംഗമവും നടന്നു.കവി രാധാകൃഷ്ണൻ , കുന്നുംപുറം മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് സജിസുരൻസിത്താർ കച്ചേരി, വെങ്കിടേശൻ പോറ്റിയുടെ ഗാനമേളയും അവതരിപ്പിച്ചു.മുൻ എ.ടി.ഒ.ഷിജു,നിസാം, പ്രമോദ്, ശ്രീജിത്ത്, ഷമീർ ബസ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
മടക്ക യാത്രയിൽ യാത്രക്കാർ കലാപരിപാടികൾ അവതരിപ്പിച്ചു.രാജേഷ് മധുരവിതരണം നിർവ്വഹിച്ചു. സഫീറുദീൻ , ബിജു ,ലിനേജ്,. മിനിഗോപൻ , ഗിരിജ വേറ്റിനാട് , ഷീല , പൊയ്കക്കട , രമ്യപ്രഭ , വിനീത എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. ബോണ്ട് ബസ്സ് ഫാമിലി അംഗങ്ങളായ .മനോജ് , ലക്ഷ്മി , ലിബി , രേഖ, സജിത തുടങ്ങിയവർ പങ്കെടുത്തു. കൊടുവഴന്നൂർ, കാരേറ്റ്, വെഞ്ഞാറമൂട് പ്രദേശങ്ങളിലുള്ളവരാണ് ഈ ബസ്സിലെ സ്ഥിരം യാത്രക്കാർ.