തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചയായി അദ്ദേഹം റിമാൻഡിലായിരുന്നു. ജനുവരി 23നാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. ഒപ്പം അറസ്റ്റിലായവർക്ക് നേരത്തേ ജാമ്യം നൽകിയിരുന്നു.പൊലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, സ്വകാര്യ സ്വത്ത് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്.
